ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ......
വഞ്ചിയൂർ : വിഷയം ബാർ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകനായ ബെയ്ലിൻ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗണ്‍സിലിനോട് സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂരിലെത്തി അഭിഭാഷകയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ജൂനിയർ അഭിഭാഷർക്കൊപ്പം നില്ക്കുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നര്‍ത്തകി ശ്വേതാവാര്യര് നാളെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഭാരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്തവും സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി അവതരിപ്പിക്കും. ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃദിനാഘോഷം ശ്വേതാവാര്യയും അമ്മയും ഗുരുവുമായ അംബിക വാരസ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ......
തിരുവനന്തപുരം: ജാതിവെറിയ്ക്കും വംശീയതയ്ക്കുമെതിരായ വേടന്റെ പാട്ടിന്റെ രാഷ്ട്രീയത്തിനെതിരേ ആര്‍എസ്എസ് മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍ ആര് മധുവിന്റെ പ്രതികരണത്തിലൂടെ അവരുടെ വംശവെറി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി.
ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന, വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന തുടങ്ങിയ വേടനെതിരായ മധുവിന്റെ വിമര്‍ശനങ്ങളെല്ലാം ഏറ്റവും നന്നായി ചേരുന്നത് ആര്‍എസ്എസ്സിനും അവരുടെ ജിഹ്വകള്ക്കുമാണെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. ജീര്‍ണിച്ചു മലീമസമായി സാമൂഹിക വിഭജനത്തിന് അടിത്തറയായി നിലനില്‍ക്കുന്ന വര്‍ണാധിപത്യത്തെ കൃത്യമായി ഇഴകീറി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതാണ് വേടന്റെ പാട്ടുകള്‍. ......
വഞ്ചിയൂര്‍ കോടതി ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ഇന്നലെയാണ് സീനിയര്‍ അഭിഭാഷകന് മര്‍ദ്ദിച്ചത്. അഭിഭാഷകൻ്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ജൂ നിയർ അഭിഭാഷകയായ ശ്യാമിലി പറഞ്ഞു.
മർദ്ദിച്ച അഭിഭാഷകനെ ഉടൻ പിടി കൂടുമെന്നാണ് കരുതുന്നത്
എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച അഭിഭാഷകനെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ് കെ പ്രമോദും സെക്രട്ടറി മുരളീധരൻ ജി വള്ളക്കടവുമാണ് അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്.
പ്രായംകൊണ്ട് സീനിയറാണെങ്കിലും അഭിഭാഷകവൃത്തിയിൽ അത്ര സീനിയറല്ല ബെയ്ലിൻ ദാസ്. ......
വഞ്ചിയൂർ കോടതി വളപ്പിലെ മഹാറാണി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. പാറശാല സ്വദേശിനിയായ ശ്യാമിലി (യഥാർത്ഥ പേരല്ല) ആണ് മർദ്ദനത്തിനിരയായത്. ......
തലസ്ഥാനത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. ......
അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന.
വിതുര ബോണക്കാട് സ്വദേശി ആനിമോള് ഗില്‍ഡയാണ് (26) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്.
ഇൻസ്റ്റഗ്രമിലൂടെ പരിചയത്തിലായ ആനിമോളെ യുഎഇയിലെത്തിച്ചത് ഇയാളാണെന്ന് സൂഹൃത്തുക്കള്‍ പറയുന്നു. ......